Wednesday, June 20, 2007

ആറ്റിന്‍ കരയോരത്ത്...........

അസ്മാബി കോളേജിലെ ഞങ്ങളുടെ ഫിസിക്സ് പ്രൊഫസറായ, ഞങ്ങളെല്ലാം ബഹുമാനത്തോടെയും, സ്നേഹത്തോടെയും, ആദരവോടെയും ആട്ടും‍ തലയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ശ്രീമാന്‍ മുഹമ്മദ് സാറിനെക്കുറിച്ച് പ്രിയങ്കരനായ സാദിഖ് ബായി എഴുതിയ ബ്ലോഗ് വായിച്ചപ്പോള്‍ മുതല്‍ അതിനെ ബേസ് ചെയ്ത് ഒരു പാരഡി ഗാനം എഴുതിയാലോ എന്നു ചിന്തിച്ചു തുടങ്ങിയതാണ് ഞാന്‍. എന്നാല്‍ ഇതുവരെയും, പറ്റിയ ഒരു ബേസ് ഗാനം കിട്ടിയില്ല.


അങ്ങിനെയിരിക്കെയാണ് “രസതന്ത്രം“ എന്ന ചിത്രത്തില്‍ നമ്മുടെ അനുഗ്രഹീത ഗായിക മഞ്ജരി ആലപിച്ച, “ആറ്റിന്‍ കരയോരത്ത്” എന്ന ഗാനം ഒരു ചാറ്റല്‍ മഴ പോലെ മനസ്സില്‍ ചന്നം പിന്നം പെയ്യാന്‍ തുടങ്ങിയത്. ഊര്‍ജ്ജതന്ത്രം അദ്ധ്യാപകന്‍ നായകനായ പാരഡിഗാനത്തിന് രസതന്ത്രം എന്ന ചിത്രത്തിലെ ഗാനം ബേസ്. യാദൃശ്ചികമാവാം. എന്തായാലും അതില്‍ ആദ്യവരികളുടെ പാരഡി കുറെ ദിവസങ്ങളായി, പെയ്യാന്‍ മടിച്ചുനില്ക്കുന്ന മഴക്കാറുപോലെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട്. ഒരു തുടര്‍ച്ച കിട്ടാത്തതിനാല്‍ ഇതുവരെയും എഴുതാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഇക്കാലയളവില്‍ മറ്റു ബ്ലോഗുകളുടെ പണിപ്പുരയിലായിരുന്നു. ഒരെണ്ണം പബ്ലിഷ് ചെയ്തു. രണ്ടാമത്തെത് ഇതുവരെയും പൂര്‍ത്തിയാകാത്തതിനാല്‍ പബ്ലിഷ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ജന്മദിനമായ ജൂണ്‍ ഇരുപത്തിഒന്നിന് പബ്ലിഷ് ചെയ്യാന്‍ കഴിയുമെന്ന് കരുതിയെങ്കിലും ഒരു പൂര്‍ണ്ണത തോന്നാത്തതിനാല്‍ ആ ബ്ലോഗ് ഇപ്പോള്‍ പബ്ലിഷ് ചെയ്യുന്നില്ല. അതിനാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍, പെരുമഴക്കാലത്ത് ആര്‍ത്തു പെയ്തിറങ്ങിയ മഴപോലെ എന്റെ മനസ്സില്‍ പെയ്തിറങ്ങിയ “ആറ്റിന്‍ കരയോരത്ത്” എന്ന ആ നല്ല ഗാനത്തിന്റെ പാരഡിയുടെ വരികള്‍ നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു.

എഴുതിവന്നപ്പോള്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതായിപ്പോയി. പക്ഷെ നായകനായ ആട്ടും തല മാത്രം മാറിയില്ല. യോജിക്കുന്ന മറ്റൊരു പേര് കിട്ടാത്തതുകൊണ്ട് ആട്ടും തലയെ തന്നെ ഉപയോഗിക്കുന്നു. ഒരിക്കല്‍ കൂടി എഴുതട്ടെ ഈ പാരഡിയില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവവുമായി സാക്ഷാല്‍ ആട്ടും തലക്ക് യാതൊരു ബന്ധവുമില്ല.

ജന്മദിന നാളില്‍ തന്നെ പബ്ലിഷ് ചെയ്യാനായി ധൃതി പിടിച്ചെഴുതിയതിനാല്‍ പ്രാസവും മറ്റും നോക്കാന്‍ കഴിഞ്ഞില്ല. തെറ്റുകുറ്റങ്ങള്‍ കണ്ടേക്കാം. പൊറുക്കുമല്ലോ.

പാടാന്‍ കഴിവുള്ളവര്‍ പാടിനോക്കുക. “ആറ്റിന്‍ കരയോരത്ത്” എന്ന ഗാനത്തിന്റെ ട്യൂണില്‍. കഴിയുമെങ്കില്‍ റെക്കോര്‍ഡ് ചെയ്ത് എനിക്കയച്ചുതരാനും മടിക്കരുത്.

ഇനി പാരഡിയിലേക്ക്……

ആട്ടിന്‍ തലയോടൊരു ചെത്തുപെണ്ണു ചോദിച്ചു
“മാഷേ മാഷേ വരുമോ?
ആരുമില്ലാ നേരത്ത് പ്രാക്റ്റിക്കല് ലാബില്‍
മെല്ലെ മെല്ലെ വരുമോ?“

മാഷാകെ വല്ലാണ്ടായിപ്പോയീ
പെണ്ണിനിതെന്നാ പറ്റിപ്പോയീ
ലവ്വാണോ ഉച്ചക്കിറുക്കാണോ.
(ഒ. ഹോ. ആട്ടിന്‍ തല…..)

ചൂളമരച്ചോട്ടിലവള്‍ ചാരിനിന്നു മാഷെനോക്കി
ചുമ്മാതൊന്നു കണ്ണിറുക്കിനോക്കീ

ഏറെ നേരം ചിന്തിച്ചിട്ടും മാഷക്കൊന്നും മിന്നിയില്ല
വല്ലാത്തൊരു ഗുല്‍മാലായിപ്പോയീ

ലവ്വാകാന്‍ മാത്രമുള്ള ഗ്ലാമര്‍
എന്റെയീ ആട്ടും മോന്തക്കുണ്ടോ
വട്ടാണോ കാര്യമായിട്ടാണോ
(ഒ. ഹോ. ആട്ടിന്‍ തല….. )

മോഹത്തോടെ ആളില്ലാത്ത നേരം നോക്കി മാഷ് മെല്ലെ
പ്രാക്റ്റിക്കല്‍ ലാബിന്‍ മുന്നിലെത്തി.

കയ്യിലൊരു പാക്കറ്റുമായ് പെണ്ണു മെല്ലെ മാഷെ നോക്കി
വല്ലാത്തൊരു പുഞ്ചിരിയും തൂകി

“മാഷ് ക്ക് ബുദ്ധിമുട്ട് ആയോ?
വേറൊന്നുമല്ല എന്റെ മാഷേ
ഈ റെക്കോര്‍ഡൊന്നൊപ്പിട്ടു തന്നാട്ടേ“
(ഒ. ഹോ. ആട്ടിന്‍ തല….. )

എന്‍ പ്രഷറ് കൂട്ടുവാനായ് എന്തിനിവള്‍ പാവമെന്റെ
നെഞ്ചിലേക്ക് മിന്നുകളെറിഞ്ഞു?

ചുമ്മാനിന്ന എന്നെ നോക്കി മോഹിപ്പിക്കാനെന്തിനിവള്‍
ഇന്ദ്രനീല കണ്ണിറുക്കി കാട്ടി?

വല്ലാത്ത ചമ്മലായിപ്പോയി
തീരാത്ത നാണക്കേടിലായി
ആരേലും കണ്ടോ പടച്ചോനേ?

ഒ. ഹോ.
ആട്ടിന് തലയാട്ടിക്കൊണ്ടാരോടൊന്നും മിണ്ടാതെ
മാഷേ മാഷേ നടന്നോ.
ആരും കാണാതോടിപ്പോയ് മുണ്ടും തലേലിട്ടോണ്ട്
മെല്ലെ മെല്ലെ നടന്നോ.

ഈ ഗാനം, അസ്മാബിയിലെ ചൂളമരച്ചോടുകളിലും, ഫിസിക്സ് ലാബിന്റെയും, കെമിസ്ട്രി ലാബിന്റെയും, ലൈബ്രറിയുടെയും, മറ്റും, മറ്റും പ്രാന്തപ്രദേശങ്ങളില്‍ വിഹരിച്ചിരുന്ന, ഇപ്പോഴും വിഹരിക്കുന്ന, ഇനിയും വിഹരിക്കാനിരിക്കുന്ന പ്രണയന്മാര്‍ക്കും, പ്രണയികള്‍ക്കും, നിരാശാകാമുകന്മാര്‍ക്കും, കാമുകിമാര്‍ക്കും എല്ലാമായി സമര്‍പ്പിക്കുന്നു.

- ഗഫൂര്‍ യൂ ബസാര്‍

6 comments:

വി.കെ. നിസാര്‍ said...

കൊള്ളാം ഗഫൂര്‍ക്കാ..
നന്നായിട്ടുണ്ട്,,
ഇനിയും ഇതുപോലെ പോരട്ടെ...

സാദി said...

പഹയാ,,,, ഓല് അണ്ടെ മാഷല്ലെടൊ?! ഓലെപ്പറ്റി ഇജ്ജ് ഇങനൊക്കെ എഴുതാന്‍ പാടൊ?
കുട്ട്യോളുക്കു ഇപ്പൊ മഷെമ്മാരെ ഒരു പേടീം ഇല്ലാണ്ടായി,,, കാലം പോണ പോക്കേ!!

ഗഫൂര്‍കാ, പാട്ട് നിങള്‍ തന്നെ പാടി കേക്കാന്‍ പൂതി!
കരൊകെയീല്‍ പാടി റെകൊര്‍ഡ് ചെയ്തു അയച്ചു തരുമൊ?
നന്നായിട്ടുണ്ട്!!

മുഹമ്മദ് സാലിഹ് said...

Dear Gafoorkka, the parody lyrics of "ATtinkarayorathu" regarding Mohammed sir was excellent..!! appreicate it very much. And being a small singer, it's very easy to sing your lines as the original one. gr8 work ikka..keep it up and expecting more...!!

sheebu said...

ഹായ്‌ ഗഫൂര്‍ അടിപൊളി പാട്ടാണു കേട്ടോ.താന്‍ ആ പാട്ടൊന്നു പാടി കേള്‍ക്കാന്‍ ആഗ്രഹമുണ്ടു.ഞാന്‍ കുറച്ചൊക്കെ പാടാന്‍ ശ്രമിച്ചു............

സഫറുദീന്‍് said...

ikka .. kollam ...

regards
safarudeen karalam

Rafi Padiyath said...

hehehe kollam.........athe ini paadi falippikkanulla kazhivu koode undal sadiq paranjapole ayachu tharika

keep it up.....